കോത്ത: നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാ മർശങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി പായൽ രോഹതഗിക്ക് ജാമ്യം നിഷേധിച്ചു.
ഇതേ തുടർന്ന് ഈ മാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ രാജസ്ഥാനിലെ ബുന്ദി സെൻട്രൽ ജയിലിൽ അടച്ചു.
എന്നാൽ, ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുമെന്ന് നടിയുടെ അഭിഭാഷകൻ ഭൂപേന്ദ്ര സക്സേന പറഞ്ഞു.
മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയവർക്കെതിരെ സെപ്റ്റംബർ ആറ്, 21 തീയതികളിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മോശം പരാമർശങ്ങളുടെ പേരിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.