പുതിയ വെബ് സീരീസിന്റെ പ്രചരണ ചടങ്ങില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടി ശ്വേത തിവാരി. അടിവസ്ത്രവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ശ്വേതയെ വിവാദത്തിലാക്കിയത്.
സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എന്റെ അടിവസ് ത്രത്തിന്റെ അളവെടുക്കുന്നത് ദൈവമാണ് എന്നായിരുന്നു ശ്വേത പറഞ്ഞത്. ശ്വേത സംസാരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഒട്ടേറെയാളുകള്‍ രംഗത്തെത്തി.
മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിന്‍ സീരീസില്‍ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു ശ്വേത. നടിക്കെതിരേ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഒട്ടേറെയാളുകള്‍ ആവശ്യപ്പെട്ടു.
എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു. വളരെ നിരുപദ്രവകരമായ പരാമര്‍ശമായിരുന്നു. സൗരഭ് രാജിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതായിരുന്നു. എന്നാല്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ആര്‍ക്കെങ്കിലും ഞാന്‍ കാരണം വേദനയുണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു- ശ്വേത വ്യക്തമാക്കി.
ദൈവത്തെക്കുറിച്ച് നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ടെലിവിഷൻ നടി ശ്വേത തിവാരിക്കെതിരെ കഴിഞ്ഞ ദിവസം ഭോപ്പാൽ പൊലീസ് കേസെടുത്തിരുന്നു . നടിയുടെ പരാമർശത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് കൈമാറണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.
രോഹിത് റോയ്, ദിഗംഗന സൂര്യവംശി, സൗരഭ് രാജ് ജെയിൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷോ സ്റ്റോപ്പർ എന്ന വെബ് സീരീസിന്റെ പ്രമോഷനിടെയാണ് നടിയുടെ വിവാദ പരാമർശം. അടിവസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ദൈവത്തെ പരാമർശിക്കുന്ന നടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
മഹാഭാരതം എന്ന ജനപ്രിയ ടി.വി പരമ്പരയിൽ ഭഗവാൻ കൃഷ്ണന്റെ വേഷം ചെയ്ത സൗരഭ് ജെയിൻ വരാനിരിക്കുന്ന പരമ്പരയിൽ 'ബ്രാ ഫിറ്റർ' ആയി അഭിനയിക്കുമെന്ന് നടി വാർത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. നടി തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രദേശവാസിയായ സോനു പ്രജാപതി എന്ന യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ശ്വേത തിവാരിക്കെതിരെ ഐ.പി.സി സെക്ഷൻ 295എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ശ്യാംല ഹിൽസ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.