പെരുമാറ്റച്ചട്ട ലംഘനം: പ്രകാശ്​ രാജിനെതിരെ കേസ്

ബംഗളൂരു: ​തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച്​ തെന്നിന്ത്യൻ താരവും ലോക്​സഭ സ്ഥാനാ ർഥിയുമായ പ്രകാശ്​ രാജിനെതിരെ കേസ്​. ബംഗളൂരു സെൻട്രലിൽ സ്വത​ന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിന്​ നാമനിർദേ ശ പത്രിക ഇന്ന്​ സമർപ്പിക്കാനിരിക്കെയാണ്​ അദ്ദേഹത്തിനെതിരെ കേസ്​ എടുത്തിരിക്കുന്നത്​.

പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം മാർച്ച്​ 12 ന്​ പൊതുപരിപാടിയിൽ​ അനുമതിയില്ലാതെ മൈക്ക്​ ഉപയോഗിച്ച്​ പ്രചാരണം നടത്തിയെന്നാണ്​ താരത്തിനെതിരായ പരാതി. ബംഗളൂരു എം.ജി റോഡിലെ മഹാത്മാ ഗാന്ധി സർക്കിളിലാണ്​ പരിപാടി നടത്തിയത്​. ‘മാധ്യമവും അഭിപ്രായസ്വാതന്ത്ര്യവും’ എന്ന വിഷയത്തിലാണ്​ പരിപാടി നടത്തിയതെന്നും രാഷ്​ട്രീയ- തെരഞ്ഞെടുപ്പ്​ പ്രചാരണമായിരുന്നില്ല അതെന്നുമാണ്​ പ്രകാശ്​ പൊലീസിനെ അറിയിച്ചത്​.

പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതി​​​​െൻറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ​െഫ്ലയിങ്​ സ്​ക്വാഡ്​ നൽകിയ പരാതിയിലാണ്​ നടപടി. പ്രകാശ്​ രാജിനെതിരെയും പരിപാടി സംഘാടകരായ പ്രവീൺ, അഭിലാഷ്​ എന്നിവർക്കെതിരെയും കബ്ബൺ പാർക്​​ പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്​റ്റർ ചെയ്​തു. ജനപ്രാതിനിധ്യ നിയമം, കർണാടക പൊലീസ്​ ആക്​റ്റ്​ എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ്​ ഇവർക്കെതിരെഎഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്​തത്​.

Tags:    
News Summary - Actor Prakash Raj booked for violating poll code in Bengaluru Election Commission office- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.