പുൽവാമ ആക്രമണം സംബന്ധിച്ച്​ എഫ്​.ബിയിൽ മോശം കമൻറ്​; രണ്ട്​ വിദ്യാർഥികൾക്കെതിരെ നടപടി

ഡെറാഡൂൺ: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച്​ ഫേസ്​ബുക്കിൽ മോശം കമൻറിട്ടതിന്​ രണ്ട്​ കശ്​മീരി വിദ്യാർഥികൾക്കെ തിരെ ​നടപടി. രണ്ട്​ സ്വകാര്യ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കെതിരെയാണ്​ സ്​ഥാപനങ്ങൾ നടപടി സ്വീകരിച്ചത്​. ഡെറാഡൂണി​െല സ്വകാര്യ മെഡിക്കൽ കോളജിൽ റേഡിയോളജി ഒന്നാം വർഷ വിദ്യാർഥിയെ സസ്​പെൻഡ്​ ചെയ്യുകയും മറ്റൊരു കോളജിലെ എഞ്ചിനീയറിങ്​​ വിദ്യാർഥിയെ പുറത്താക്കുകയുമായിരുന്നു.

പുൽവാമയിൽ ജവാൻമാർ കൊല്ലപ്പെട്ടതിന്​ തൊട്ടുപിറകെ പബ്​ജി ഗെയിം ഇന്ന്​ യാഥാർഥ്യമായി എന്ന്​ കമൻറിട്ടതിനാണ്​ റേഡിയോളജി വിദ്യാർഥിയെ സസ്​​െപൻഡ്​ ചെയ്​തത്​. ഇൗ വിദ്യാർഥിയുമായി ഫേസ്​ ബുക്കിൽ ചാറ്റ്​ ചെയ്​തിരുന്ന മറ്റൊരു വിദ്യാർഥി ഇത്​ മോശം കമൻറാണെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു​. അതിന്​ തയാറാകാത്തതിനെ തുടർന്ന്​ ഇയാൾ കമൻറി​​​െൻറ സ്​ക്രീൻ ഷോട്ട്​ എടുത്ത്​ കോളജി​​​െൻറ ഒൗദ്യോഗിക ഗ്രൂപ്പിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. അത്​ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട്​ വിവിധ സംഘടനകൾ കോളജ്​ പരിസരത്ത്​ പ്രതിഷേധിച്ചു.

തുടർന്ന്​ രാജ്യദ്രോഹത്തിന്​ കേസ്​ എടുക്കാതിരിക്കാനും കോളജിൽ നിന്ന്​ പുറത്താക്കാതിരിക്കാനും വിശദീകരണമുണ്ടെങ്കിൽ വ്യക്​തമാക്കണമെന്നാവശ്യപ്പെട്ട്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകി. വിദ്യാർഥിക്കെതിരായി കോളജ്​ അന്വേഷണം പ്രഖ്യാപിക്കുകയും പൂർത്തിയാകും വരെ സസ്​പെൻഡ്​ ചെയ്യുകയുമായിരുന്നു.

അുരസമയം, ഫേസ്​ ബുക്കിൽ മോശം കമൻറിട്ട എഞ്ചിനീയറിങ്​​ വിദ്യാർഥി​െയ കോളജിൽ നിന്ന്​ പുറത്താക്കി. പുൽവാമ ആക്രമണം നടന്നതിനു പിറകെ "Happy Valentine's Day to 42 CRPF d***" എന്ന്​ കമൻറിട്ട വിദ്യാർഥിയെയാണ്​ കോളജിൽ നിന്ന്​ പുറത്താക്കിയത്​. നിലവിൽ കോളജിന്​ അവധിയായതിനാൽ വിദ്യർഥി നാട്ടിലാണ്​.

ബി.ജെ.പി എം.എൽ.എ രാജ്​കുമാർ തുക്​റാൽ ഇരുവർക്കുമെതിരെ പ്രേംനഗർ ​െപാലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്​. രണ്ടു കോളജുകൾക്കും ശക്​തമായ ​െപാലീസ്​ കാവലും ഏർപ്പെടുത്തി​.

Tags:    
News Summary - Action Against For Offensive Facebook Posts on Pulwama Attack - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.