ശിവസേനയുടെ മുസ്​ലിം മുഖമായി അബ്ദുല്‍ സത്താറിനെ മന്ത്രിയാക്കിയേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്നു രൂപവത്കരിക്കുന്ന സര്‍ക്കാറില്‍ ശിവസേനയുടെ മ ുസ്​ലിം മുഖമായി അബ്ദുല്‍ സത്താറിനെ മന്ത്രിയാക്കുമെന്ന് സൂചന. ആദ്യമായാണ് ശിവസേനക്ക് ഒരു മുസ്​ലിം എം.എല്‍.എ ഉണ് ടാകുന്നത്. സത്താര്‍ മന്ത്രിയായാല്‍ ഇതുവരെ ഹിന്ദുത്വവാദം ഉന്നയിച്ച ശിവസേന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിലപാടുകളില്‍ മയംവരുത്തുന്നതായി വിലയിരുത്തപ്പെടും.


ഒൗറംഗാബാദിലെ സില്ലോദ് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സത്താര്‍. കോണ്‍ഗ്രസ് നേതാവയിരുന്ന സത്താര്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേനയിലേക്ക് പോകുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍റെ വലംകൈയായാണ് അതുവരെ അറിയപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സത്താറിന് ടിക്കറ്റ് നല്‍കാത്തതില്‍ ഹൈക്കമാന്‍ഡിനെതിരെ അശോക് ചവാന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റിൽ മത്​സരിച്ച സത്താർ 24,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. സ്വതന്ത്രനായി മത്സരിച്ച പ്രാദേശിക നേതാവായിരുന്നു പ്രധാന എതിരാളി. കോണ്‍ഗ്രസിന് 3,000 വോട്ടുപോലും തികക്കാനായില്ല. മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാറില്‍ ഹൃസ്വകാലം മന്ത്രിയായിട്ടുണ്ട്​.

Tags:    
News Summary - abdul sattar to be minister of shiv sena-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.