ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ ആം ആദ്മി പാർട്ടിയെ വിമർശിച്ച് മുൻനേതാവും മാധ്യമപ്രവർത്തകനുമായ അശുതോഷ്. പാർട്ടി മുമ്പേ തീർന്നതാണെന്നും ഫെബ്രുവരി എട്ടിന് അതിന്‍റെ ഫലമാണ് വന്നതെണെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവത്തിന്‍റെ ധാർമ്മികത നഷ്ടപ്പെട്ട പാർട്ടി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ പഞ്ചാബിൽ പിടിച്ചുനിൽക്കാൻ പാടുപെടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ആപ് നേതാക്കൾ ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യാനും ആഡംബര ഹോട്ടലുകളിൽ താമസിക്കാനും ശീഷ് മഹൽ പണിയാനും ആരംഭിച്ചപ്പോൾ തന്നെ പാർട്ടി തീർന്നതാണ് -അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതി നവീകരിച്ചതിൽ വൻ അഴിമതി നടത്തിയെന്ന് ബി.ജെ.പി ആരോപിച്ച കെജ്‌രിവാളിനെ ലക്ഷ്യമിട്ടാണ് ശീഷ് മഹൽ പരാമർശം അശുതോഷ് നടത്തിയത്.
മുമ്പ് കെജ്‌രിവാളിന്‍റെ അടുത്ത അനുയായിയായിരുന്നു അശുതോഷ്. ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ മൂവ്മെന്‍റിന്‍റെ നേതാക്കളിലൊരാളായിരുന്ന അദ്ദേഹം പിന്നീട് 2018ൽ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ആപിൽനിന്ന് രാജിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.