കോടതി അനുമതിയുണ്ടായിട്ടും ആകർ പട്ടേലിനെ ബംഗളുരു വിമാനത്താവളത്തിൽ തടഞ്ഞു

ആംനസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യ മുൻ മേധാവിയും എഴുത്തുകാരനുമായ ആകർ പട്ടേലിനെ ബംഗളുരു വിമാനത്താവളത്തിൽ തടഞ്ഞു. അമേരിക്കയിലേക്കുള്ള യാത്രക്കായി എത്തിയതായിരുന്നു ​അദ്ദേഹം. എന്തിനാണ് തന്റെ യാത്ര മുടക്കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഒാഫീസിനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

സി.ബി.ഐ ലുക്ഔട്ട് നോട്ടീസ് ഉണ്ടെന്ന് പറഞ്ഞാണ് ആകർ പട്ടേലിന്റെ യാത്ര തടഞ്ഞത്. എപ്പോഴും ലഭ്യമായ ഒരാൾക്കെതിരെ എന്തിനാണ് ലൂക്ഔട്ട് നോട്ടീസെന്ന് ആകർ ചോദിച്ചു.

നേരത്തെ, അമേരിക്കൻ യാത്രക്ക് ആകർ കോടതിയുടെ അനുമതി നേടിയിരുന്നു. കോടതി ഇടപെട്ടാണ് ആകറിന്റെ പാസ്‍പോർട്ട് അദ്ദേഹത്തിന് തിരിച്ച് നൽകിയിരുന്നത്. അമേരിക്കൻ യാത്രക്ക് ശേഷം പാസ്‍പോർട്ട് ​കോടതിയിൽ സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നത്.

എല്ലാ മുന്നൊരുക്കങ്ങളും നടത്തിയ ശേഷം ചില പരിപാടികളിൽ പ​​ങ്കെടുക്കാനായാണ് ആകർ അമേരിക്കയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തിരുന്നത്. കോടതിയുടെ അനുമതിയുള്ളതിനാൽ തടസങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി സി.ബി.ഐ ലുക് ഔട്ട് നോട്ടീസുപയോഗിച്ച് അദ്ദേഹത്തെ തടയുകയായിരുന്നു.

പത്രപ്രവർത്തക റാണ അയ്യൂബിന്റെ ലണ്ടനിലേക്കുള്ള യാത്രയും ഇതുപോലെ തടഞ്ഞിരുന്നു. കേരളത്തിലേക്ക് വന്ന പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായ ഫിലിപോ ഒസെല്ലോയെ വിമാനതാവളത്തിൽ നിന്ന് തിരിച്ചയച്ചതും ഈയടുത്താണ്. 

Tags:    
News Summary - Aakar Patel Stopped from Leaving India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.