ന്യൂഡൽഹി: ആജ് തക് ആങ്കർ അഞ്ജന ഓം കശ്യപിനെതിരെ മൂർദാബാദ് വിളികളുമായി ആർ.ജെ.ഡി പ്രവർത്തകർ. ബിഹാറിൽ അധികാരമാറ്റമുണ്ടായതിന് പിന്നാലെയാണ് അഞ്ജനക്കെതിരെ പ്രതിഷേധം. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും നിരന്തരമായി പിന്തുണക്കുന്ന മാധ്യമപ്രവർത്തകയെന്നനിലയിലാണ് അഞ്ജനക്കെതിരെ പ്രതിഷേധമുയർന്നത്.
നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഞ്ജനയെ വിമർശിച്ച് കുറിപ്പിടുന്നത്. അതേസമയം, ചില മാധ്യമപ്രവർത്തകർ അഞ്ജനയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. അഞ്ജന എന്ത് ചെയ്താലും ഒരു സ്ത്രീയോട് ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്ന് മാധ്യമപ്രവർത്തക പല്ലവി ഘോഷ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, അഞ്ജനക്കെതിരായ പ്രതിഷേധത്തിൽ വിവേചനമില്ലെന്ന് പല്ലവി ഘോഷിന്റെ ട്വീറ്റിന് ഒരാൾ മറുപടി നൽകി. അഞ്ജനയോടുള്ള അനിഷ്ടം ജനാധിപത്യപരമായ രീതിയിൽ പ്രകടിപ്പിക്കുക മാത്രമാണ് ആളുകൾ ചെയ്തതെന്നാണ് പല്ലവി ഘോഷിന്റെ ട്വീറ്റിന് ഒരാൾ മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.