മഹാരാഷ്​ട്രയിൽ അടുത്തത്​ ​ശിവസേന മുഖ്യമന്ത്രി -ആദിത്യ താക്കറെ

മുംബൈ: മഹാരാഷ്​ട്രയുടെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന്​​ ആദിത്യ താക്കറെ. ജനങ്ങളുടെ ആശീർ വാദമുണ്ടെങ്കിൽ മഹാരാഷ്ട്രക്കിനി ശിവസേന മുഖ്യമന്ത്രി ഉണ്ടാകും. ജനങ്ങൾ തന്നിൽ ഏൽപ്പിച്ച ഉത്തരാവദിത്വങ്ങൾ നിറവേറ്റുകയെന്നതാണ്​ ഇപ്പോൾ ചെയ്യുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന ശിവസേനയുടെ യുവനേതാവ്​ ആദിത്യ താക്കറെ വൻ റോഡ്​ഷോ നടത്തിയാണ്​ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്​. തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ്​ ആദിത്യ പത്രിക സമർപ്പണത്തിന്​ എത്തിയത്​. നൂറു കണക്കിന്​ പ്രവർത്തകരും നേതാക്കളും റോഡ്​ ഷോയിൽ പ​ങ്കെടുത്തു. ശിവസേന അധ്യക്ഷനും ആദിത്യയുടെ പിതാവുമായ ഉദ്ദവ്​ താക്കറെയും പത്രിക സമർപ്പണത്തിനായി കലക്​ടറേറ്റിൽ എത്തിയിരുന്നു.

വേർളി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ആദിത്യ താക്കറെ ലോവർ പാരലിലെ ശിവസേന ഓഫീസ്​ മുതൽ ബി.എം.സി എഞ്ചീനീയറിങ്​ ഹബ്​ വരെയാണ്​ റോഡ്​ ഷോ നടത്തിയത്​. താക്കറെ കുടുംബത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരിട്ടിറങ്ങുന്ന വ്യക്തിയാണ്​ ആദിത്യ താക്കറെ.

Tags:    
News Summary - Aaditya Thackeray says will have Sena CM in Maharashtra soon - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.