ന്യൂഡൽഹി: ആധാർ കേസിലെ സുപ്രീംകോടതി ഭൂരിപക്ഷ വിധിന്യായത്തെ ബി.ജെ.പിയും കേന്ദ്ര സർക്കാറും സ്വാഗതം ചെയ്തു. എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ കൈയടി വിയോജന വിധിയെഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡിന്. സ്വകാര്യതയും മൗലികാവകാശങ്ങളും ലംഘിക്കുന്ന ആധാർ സമ്പ്രദായത്തിനെതിരായ പൊതുസമൂഹവും വിയോജന വിധി ഉയർത്തിക്കാട്ടുന്നു.
ആധാർ നിയമനിർമാണത്തിെൻറ ആശയം സുപ്രീംകോടതി ഉയർത്തിപ്പിടിച്ചുവെന്ന് മന്ത്രിസഭ യോഗത്തിനുശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആധാർ നിർബന്ധമാക്കിയതുവഴി, സർക്കാർ ക്ഷേമപദ്ധതികളിലെ ദുരുപയോഗവും ചോർച്ചയും തടഞ്ഞ് പ്രതിവർഷം 90,000 കോടി രൂപ ഖജനാവിൽ ലാഭിക്കാൻ സർക്കാറിന് കഴിയുന്നു. ആധാർ വേണ്ട, ഇലക്ട്രോണിക് വോട്ടുയന്ത്രം വേണ്ട എന്നൊക്കെ വാദിക്കുന്നവരുണ്ട്്. എന്നാൽ, സാേങ്കതികവിദ്യ തള്ളിക്കളഞ്ഞ് മുന്നോട്ടുപോകാൻ കഴിയില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ ആധാർ ഉപയോഗം നിയമാനുസൃതമാക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. കോൺഗ്രസ് കൊണ്ടുവന്ന ആധാറിനെ കോൺഗ്രസ് തള്ളിപ്പറയുന്ന വിരോധാഭാസമാണ് ഇപ്പോൾ കാണുന്നതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ആധാറിന് തങ്ങൾ എതിരല്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. അതിെൻറ മറവിൽ മോദിസർക്കാർ വ്യക്തികൾക്കുമേൽ കൊണ്ടുവന്ന നിരീക്ഷണസംവിധാനമാണ് ആധാർ നിയമത്തിലെ 57ാം വകുപ്പ്. അതിെൻറ ദുരുപയോഗം കോടതി തടഞ്ഞു. ഭരണഘടനയോടു വഞ്ചന കാട്ടി പണബില്ലായി ആധാർ നിയമം പാസാക്കി.
യു.പി.എ സർക്കാറിെൻറ സങ്കൽപങ്ങളെ വളച്ചൊടിച്ച് തങ്ങൾക്ക് വേണ്ടവിധമാക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും കപിൽ സിബൽ പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഡിെൻറ വിയോജന വിധി യു.പി.എ സർക്കാറിെൻറ ആധാർ ലക്ഷ്യങ്ങൾ പുനഃസ്ഥാപിക്കുന്നതാണെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു. ജസ്റ്റിസ് ചന്ദ്രചൂഡിെൻറ വിയോജന വിധിയെ സി.പി.എം പോളിറ്റ് ബ്യൂറോയും സ്വാഗതംചെയ്തു.
‘ആധാറിൽ നിരീക്ഷണമില്ല’
ന്യൂഡൽഹി: ആധാർ സംവിധാനത്തിെൻറ പോരായ്മകൾ പരിഹരിക്കാൻ സർക്കാറും സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും ശ്രമിക്കണമെന്ന് ആധാർ കേസിൽ പ്രത്യേക വിധി എഴുതിയ ജസ്റ്റിസ് അശോക് ഭൂഷൺ. ആധാർ നിയമത്തിൽ രഹസ്യ നിരീക്ഷണത്തിന് വകുപ്പില്ല. അർഹർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിെൻറ തെളിവുകളൊന്നും സുപ്രീംകോടതിക്ക് മുന്നിലെത്തിയില്ല. ബയോമെട്രിക് വിവരങ്ങളിൽ പൗരെൻറ വ്യക്തിവിവരങ്ങളടങ്ങിയിട്ടുണ്ട്. അത് പുറത്തുപോകാതെ നോക്കേണ്ടതാണ്. ആധാറിനെ മൊൈബെൽ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ല- അദ്ദേഹം വിധിച്ചു. ഭൂരിപക്ഷ ബെഞ്ചിെൻറ വിധിയോട് യോജിക്കുന്നതായിരുന്നു ഭൂഷെൻറ വിധിയും.
ഇത് വിജയം- അജയ് ഭൂഷൺ പാണ്ഡെ
ന്യൂഡൽഹി: ആധാറിന് അനുകൂലമാണ് സുപ്രീംകോടതി വിധിയെന്ന് സവിശേഷ തിരിച്ചറയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.
ആധാറിെൻറ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ആധാർ ഉപയോഗിക്കുന്നത് കോടതി വിലക്കി. നിയമത്തിെൻറ പിൻബലമില്ലാതെയാണ് ഇൗ വിലക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.