ഡ്രൈവിങ്ങ്​ ലൈസൻസിനും ആധാർ നിർബന്ധമാക്കുന്നു

ന്യുഡൽഹി: ഡ്രൈവിങ്ങ് ലൈസൻസിനും കേന്ദ്രസർക്കാർ ആധാർ കാർഡ് നിർബന്ധമാക്കുന്നു. പുതുതായി ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ളവ പുതുക്കുന്നവർക്കുമാണ് ആധാർ കാർഡ് നിർബന്ധമാക്കിയത്.

ഒരാൾ ഒന്നിലധികം ഡ്രൈവിങ്ങ് ലൈസൻസുകൾ കൈവശം വെക്കുന്നത് തടയാനും വ്യാജ ഡ്രൈവിങ്ങ് ലൈസൻസുകൾ കണ്ടെത്താനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് കേന്ദ്രസർക്കാറി​െൻറ പ്രതീക്ഷ. ഡ്രൈവിങ്ങ് ലൈസൻസുകൾ നൽകുന്നത് സംസ്ഥാന സർക്കാരി​െൻറ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും ഇൗ മേഖലയിലെ അഴിമതി തടയാൻ ആധാർ അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

പാൻകാർഡിനും ആദായ നികുതി റിേട്ടണിനും നേരത്തെ കേന്ദ്രസർക്കാർ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു. മൊബൈൽ നമ്പറുകളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

Tags:    
News Summary - Aadhaar to be mandatory for driving licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.