ഡൽഹിയിൽ ഡാർജീലിങ് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തു; മുഖത്ത് പരിപ്പ് കറി ഒഴിച്ചതായി പരാതി

ന്യൂഡൽഹി: ഡാർജീലിംഗ് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും മുഖത്ത് പരിപ്പ് കറി ഒഴിച്ചതായും പരാതി. ശരീരത്തിൽ 20ഓളം പൊള്ളലേറ്റ യുവതിയെ ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി നൽകാമെന്ന് ഇരയെ പ്രലോഭിപ്പിക്കുകയും പ്രതിയോടൊപ്പം താമസിക്കാൻ നിർബന്ധിച്ചതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ജനുവരി 30ന് വൈകിട്ട് നാലോടെയാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് ഭാര്യയെ മർദിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയും രാജു പാർക്കിലെ താമസക്കാരനുമായ പരസ് എന്നയാളാണ് പ്രതി. ഇയാൾ യുവതിയെ മുറിയിൽ പൂട്ടിയിടുകയും ചൂടുള്ള പരിപ്പ് കറി മുഖത്ത് ഒ​ഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നെബ് സരായ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി മുറി തുറന്ന് സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ നാലു മാസമായി ജോലിക്കാര്യത്തിനു വേണ്ടി ഇവർ പരാസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി ഡൽഹിയിൽ വന്നപ്പോൾ, പരസ് അവരോട് തന്നോടൊപ്പം താമസിക്കാൻ ആവശ്യപ്പെടുകയും ജോലി നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 376, 377 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - A young woman from Darjeeling was raped in Delhi; Complaint that nut curry was poured on face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.