കോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

പട്ന: ബിഹാർ കോൺഗ്രസ് എം.എൽ.എയുടെ വീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാറിലെ നവാഡ ജില്ലയിലെ എം.എൽ.എയായ നീതു സിങ്ങിന്റെ വീട്ടിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

നീതു സിങ്ങിന്റെ അകന്ന ബന്ധുവായ പിയൂഷ് സിങ്ങാണ് മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ നീതു സിങ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങളായി നീതു സിങ് പട്നയിലായിരുന്നു. മറ്റ് കുടുംബാംഗങ്ങളും മൃതദേഹം കണ്ടെത്തുമ്പോൾ ഉണ്ടായിരുന്നില്ല.

എം.എൽ.എയുടെ വീട്ടിൽ മൃതദേഹമുണ്ടെന്ന വിവരം ശനിയാഴ്ച വൈകീട്ട് നാലരക്കാണ് ലഭിച്ചതെന്ന് പൊലീസ് സുപ്രണ്ട് അറിയിച്ചു. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി.

എം.എൽ.എയുടെ അനന്തരവനായ ഗോലു സിങ്ങിന്റെ മുറിയിൽ നിന്നാണ് പിയൂഷിന്റെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. തുടർന്ന്​ ഫോറൻസിങ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മുൻ ജില്ലാ കോൺഗ്രസ് പ്രസിഡന്റിന്റെ മകനാണ് ഗോലു സിങ്.

കഴിഞ്ഞ ദിവസം രാത്രി ഗോലു സിങ്ങിനെ കാണാൻ വീട്ടിൽ നിന്നിറങ്ങിയ പിയൂഷ് സിങ് തിരിച്ച് വന്നില്ല. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. പിയൂഷ് സിങ്ങിന്റേത് കൊലപാതകമാണെന്നാണ് ​പൊലീസ് നിഗമനം. ഗോലു സിങ് കൊലപാതകം നടത്തിയെന്നാണ് സംശയിക്കുന്നത്. ഇതുവരെ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗോലു സിങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - A young man was found dead in the house of Congress MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.