കൂട്ട ബലാത്സംഗം ചെയ്​തെന്ന്​ വ്യാജ പരാതി നൽകി യുവാക്കളില്‍നിന്ന്​ പണംതട്ടിയ യുവതി അറസ്റ്റിൽ

രണ്ടു യുവാക്കൾ ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പൊലീസില്‍ വ്യാജ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. പരാതി പിന്‍വലിക്കാന്‍ യുവാക്കളില്‍ നിന്നും 22 ലക്ഷം രൂപ ഇവർ തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ മീഡിയ മാനേജ്‌മെന്‍റ് കമ്പനിയിൽ വെബ് ഡിസൈനറായി ജോലി ചെയ്യുന്ന 22 കാരിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പൊലീസ് പറഞ്ഞു. മാർച്ച് 17 ന് സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ രണ്ട് പുരുഷന്മാർക്കെതിരെ യുവതി ബലാത്സംഗ പരാതി നൽകിയിരുന്നു. തന്നെ സെക്ടർ 53 ഏരിയയിലെ ഒരു കെട്ടിടത്തിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് ഫേസ്ബുക്ക് സുഹൃത്തിനും കൂട്ടാളിക്കുമെതിരെ യുവതി പരാതി നൽകിയത്.

ഡൽഹി രോഹിണിയിലെ അമൻ വിഹാർ പൊലീസ് സ്‌റ്റേഷനിലും നേരത്തെ യുവതി സമാന പരാതി നൽകിയിട്ടുണ്ട്. തുടര്‍ന്ന് യുവാക്കളെ ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കേസില്‍ പെട്ട യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ പണം നല്‍കി. വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടേത് വ്യാജ പരാതിയാണെന്ന് മനസിലാക്കുകയും സെക്ടർ 53 പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഇൻസ്പെക്ടർ അമിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ഈസ്റ്റ് ഡി.സി.പി വീരേന്ദർ വിജ് പറഞ്ഞു. 

Tags:    
News Summary - A woman who extorted money from a young man by filing a false complaint of gang-rape was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.