എനിക്കും എന്‍റെ പാവക്കുട്ടിക്കും പനിയുണ്ടോ അങ്കിളേ; വൈറലായി കുട്ടിക്കുറുമ്പിന്‍റെ ജാഗ്രത

കോവിഡ്​ വന്നതോടെ ജാഗ്രതയേ​ാടെയാണ്​ എല്ലാവരും പുറത്തിറങ്ങുന്നത്​. മാസ്​കും സാനിറ്റൈസറും സാമൂഹിക അകലവുമൊക്കെയാണ്​ കോവിഡ്​ പ്രതിരോധത്തിലെ പ്രധാന ആയുധങ്ങൾ. മാളുകളിലും പാർക്കിലുമൊക്കെ പ്രവേശിക്കണമെങ്കിൽ ശരീരോഷ്​മാവ്​ പരിശോധിക്കുകയും വേണം.

കോവിഡ്​ കാലത്ത്​ ഈ കാഴ്ചകൾക്ക്​ ഒരു പുതുമ പോലും ഇല്ല. മനുഷ്യ ജീവിതത്തിന്‍റെ ഭാഗമായി മാറിയത്​.നീണ്ട കാലത്തെ അടച്ചിരിപ്പിന്​ ശേഷം പുറത്തിറങ്ങിയ കുട്ടികളും പുതിയ രീതികളെ പെ​ട്ടെന്ന്​ തന്നെ ഇഷ്​ടപ്പെട്ട്​ കഴിഞ്ഞു.

അത്തരത്തിലൊരു വിഡിയോ ആണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്​. ശരീരോഷ്​മാവ്​ പരിശോധിക്കാൻ നിന്ന സെക്യൂരിറ്റി ജീവനക്കാരനോട്​ പാവയുമായി വന്ന പെൺകുട്ടി ടെമ്പ​േറച്ചർ നോക്കാൻ ആദ്യം ആവശ്യപ്പെടുകയും തുടർന്ന്​ തന്‍റെ പാവയെയും പരിശോധനക്ക്​ വിധേയമാക്കാൻ ആവശ്യപ്പെടു​ന്നുണ്ട്​​. രണ്ടും സന്തോഷപൂർവം ​സെക്യൂ​രിറ്റി ജീവനക്കാരൻ ചെയ്​ത്​ കൊടുക്കുന്നുമുണ്ട്​.


A responsible citizen should be like this. @hvgoenka pic.twitter.com/7phGPk4rfm

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.