തണുത്തുറഞ്ഞ് രാജ്യതലസ്ഥാനം; ശൈത്യതരംഗം തുടരും

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തരേന്ത്യയെ കൊടും തണുപ്പിലേക്ക് തള്ളിയിട്ട ശൈത്യതരംഗത്തിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി 18 നും 20 നുമിടയിൽ ഡൽഹിയുടെ പല ഭാഗങ്ങളിലും അതിശൈത്യതരംഗം ആഞ്ഞടിക്കുമെന്നും വടക്കുപടിഞ്ഞാറൻ ഇന്ത്യയെ ബാധിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഞായാറാഴ്ചക്കും ശനിയാഴ്ചക്കും ഇടയിൽ കുറഞ്ഞ താപനില 4-6 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ ഇന്നും നാളെയും തണുത്ത തരംഗത്തിന് സാധ്യതയുണ്ട്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മൂടൽമഞ്ഞ് ശക്തമാണ്. പശ്ചിമ ബംഗാളിലും സിക്കിമിലും ഉപ-ഹിമാലയൻ പ്രദേശങ്ങളിലും നാളെ വരെ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്.

Tags:    
News Summary - A frozen country capital; The winter wave will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.