ചെങ്കോട്ട ആക്രമണ കേസിൽ ദീപ് സിദ്ദുവിന് ജാമ്യം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്​ടർ റാലിക്കിടെ ഡൽഹി ചെങ്കോട്ടയിൽ ആക്രമണം നടത്തിയ കേസിലെ പ്രതിയും പഞ്ചാബി ചലച്ചിത്ര താരവുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജനുവരി 26ലെ ട്രാക്​ടർ റാലിയിൽ അക്രമ സംഭവങ്ങൾക്ക്​ പ്രേരിപ്പിച്ചുവെന്നാണ്​ ദീപ്​ സിദ്ദുവിനെതിരായ കുറ്റം. ദീപ്​ സിദ്ദുവും ഇഖ്​ബാൽ സിങ്ങും ചേർന്നാണ്​ കർഷകരെ ചെ​ങ്കോട്ടയിലേക്ക്​ നയിച്ചതെന്നാണ്​ ഡൽഹി ​െപാലീസ്​ ​ൈക്രംബ്രാഞ്ച്​ കണ്ടെത്തിയത്.

റിപബ്ലിക്​ ദിനത്തിൽ കർഷകരുടെ ട്രാക്​ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ചെ​ങ്കോട്ടയിലെത്തി പതാക ഉയർത്തുകയായിരുന്നു. ദീപ്​ സിദ്ദുവിന്‍റെ നേതൃത്വത്തിൽ കർഷക സമരം അട്ടിമറിക്കാൻ നടന്ന നീക്കത്തിന്‍റെ ഭാഗമാണെന്ന് ആരോപിച്ച് കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഒളിവിലായിരുന്ന ദീപ്​ സിദ്ദുവിനെ ഫെബ്രുവരി ഒമ്പതിനാണ് രാജസ്​ഥാനിലെ കർണാലിൽ നിന്ന്​ ഡൽഹി പൊലീസ്​ ​ അറസ്റ്റ്​ ചെയ്​തത്​. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച്​ വിവരം നൽകുന്നവർക്ക്​​ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, പൊലീസ്​ തന്നെ വേട്ടയാടുകയാണെന്ന്​ വ്യക്തമാക്കി 36കാരനായ ദീപ്​ സിദ്ദു ഫേസ്​ബുക്കിലൂടെ വിഡിയോ പുറത്തുവിട്ടിരുന്നു. ബി.ജെ.പി നേതാക്കളുമായി ദീപ് സിദ്ദു അടുത്ത ബന്ധം പുലർത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.

Tags:    
News Summary - A Delhi Court grants bail to Deep Sidhu, an accused in the 26th January violence case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.