ന്യൂഡൽഹി: ഒരിക്കൽ പരിഹരിച്ച പ്രശ്നം വീണ്ടും മുന്നോട്ടുവെച്ചാൽ ഒരു നിയമ സംവിധാനത്തിനും പരിഹരിക്കാനാവില്ലെന്ന് സുപ്രീംകോടതി. 2004ൽ അവസാനിപ്പിച്ച കേസ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സമീപിച്ചയാളുടെ ഹരജി നിയമ സമയത്തിന്റെ പൂർണമായ പാഴാക്കലെന്ന് വിശേഷിപ്പിച്ച് തള്ളിയ കോടതി 10,000 രൂപ കോടതി ചെലവടക്കാൻ ഉത്തരവിടുകയും ചെയ്തു.
സർവിസിൽനിന്ന് പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരമുള്ള നീതി നിഷേധിക്കപ്പെട്ടുവെന്നായിരുന്നു ഹരജി. മൗലികാവകാശം നിഷേധിക്കപ്പെടുമ്പോഴാണ് വ്യക്തിക്ക് സുപ്രീംകോടതിയെ സമീപിക്കാൻ ഭരണഘടന അനുമതി നൽകുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.