മല്ലികാർജുൻ ഖാർഗെയുടെ പുതിയ തീരുമാനം; ഭരണത്തിൽ സഹായിക്കാൻ കമ്മിറ്റി

ന്യൂഡൽഹി: കോൺഗ്രസിന് 47 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ച് പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സോണിയാഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അടങ്ങിയ കമ്മിറ്റിയാണ് രൂപീകരിച്ചത്. അടുത്ത എ.ഐ.സി.സി സെഷനിൽ വർക്കിങ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതുവരെ ഈ കമ്മിറ്റി കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയുടെ സ്ഥാനത്ത് പ്രവർത്തിക്കും.

നിലവിലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങൾ ഇന്ന് രാജിവെക്കും. എല്ലാ വർക്കിങ് കമ്മിറ്റി അംഗങ്ങളും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും ഇൻ ചാർജ് മാരും ​കോൺഗ്രസ് പ്രസിഡന്റിന് രാജി സമർപ്പിക്കുമെന്ന് എ.​െഎ.സി.സി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഇതൊരു സ്വാഭാവിക നടപടി മാത്രമാണ്. പ്രസിഡന്റിന്റെ കൂടി താത്പര്യം നോക്കിയാകും പുതിയ നേതാക്കളെ തെരഞ്ഞെടുക്കുക.

അതേസമയം, എല്ലാ ജനറൽ സെക്രട്ടറിമാരും ഇൻചാർജ്മാരും സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമാണ്. എന്നാൽ പ്രത്യേക ക്ഷണിതാക്കളായ സചിൻ പൈലറ്റ്, ദീപേന്ദ്ര ഹൂഡ എന്നിവർ കമ്മിറ്റിയിലില്ല. 

Tags:    
News Summary - A Big Move By Mallikarjun Kharge After Taking Over As Congress Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.