രാജ്യത്ത്​ പടർന്നുപിടിച്ച്​ കോവിഡ്​; ഒരു ലക്ഷത്തിനടുത്ത്​ പുതിയ രോഗബാധിതർ, 513 മരണം

ന്യൂഡൽഹി: രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം. 24 മണിക്കൂറിനിടെ 93,249 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 60,048 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 513 പേർക്കാണ്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. ഇതോടെ മരണസംഖ്യ 1,64,623ആയി ഉയർന്നു.

1,24,85,509 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,16,29,289 പേർ രോഗമുക്തി നേടി. 6,91,597 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

7,59,79,651പേരാണ്​ രാജ്യത്ത്​ ഇതുവരെ വാക്​സിൻ സ്വീകരിച്ചത്​. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്​ഗഡ്​, ഡൽഹി, തമിഴ്​നാട്​, ഉത്തർപ്രദേശ്​, പഞ്ചാബ്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലാണ്​ രോഗവ്യാപനം കൂടുതൽ.

രാജ്യത്ത്​ പുതുതായി സ്​ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്​ട്രയിലാണ്​. രണ്ടു മാസത്തിനിടെ മഹാരാഷ്​ട്രയിൽ ഒമ്പതുമടങ്ങാണ്​ കോവിഡ്​ വ്യാപനം. ശനിയാഴ്ച മാത്രം 49,447 കേസുകളും 277 മരണവും മഹാരാഷ്​ട്രയിൽ സ്​ഥിരീകരിച്ചു.  

Tags:    
News Summary - 93,249 New Covid Cases In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.