സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണം; 90 പേർ അറസ്​റ്റിൽ

ന്യൂഡൽഹി: ബാ​​ബ​​രി മ​​സ്ജി​​ദ്-​​അ​​യോ​​ധ്യ ഭൂ​മി ത​ർ​ക്ക കേ​​സി​​ലെ കോ​​ട​​തി​​വി​​ധി​​യു​​ടെ പ​​ശ്ചാ​​ ത്ത​​ല​​ത്തി​​ൽ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ മ​​ത​​സ്പ​​ർ​​ധ​​യു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ ൽ പ്ര​​തി​​ക​​രി​​ച്ച​തി​ന്​ രാജ്യത്തുടനീളം 90റോളം പേർ അറസ്​റ്റിലായി. 8000​ത്തോളം പോസ്​റ്റുകൾക്കെതിരിൽ നടപടിയെടുത്തതായും പൊലീസ്​ അറിയിച്ചു. യു.പിയിൽ 77ഉം മ​ധ്യ​പ്ര​ദേ​ശി​ൽ എ​ട്ടും പേ​രാണ്​ അറസ്​റ്റിലായത്​.

ദി​നേ​ശ്​ സി​ങ്​ ചൗ​ഹാ​ൻ എ​ന്ന 27കാ​ര​ൻ​ മധ്യപ്രദേശിലെ ഗ്വാളി​േ​യാ​റി​ൽ അ​റ​സ്​​റ്റി​ലായി. ഹി​ന്ദു സേ​ന​യു​ടെ പേ​രി​ലു​ള്ള നി​ര​വ​ധി പ്ര​കോ​പ​ന പോ​സ്​​റ്റു​ക​ളും ഇ​യാ​ളു​ടെ മൊ​ബൈ​ലി​ൽ​നി​ന്ന്​ ല​ഭി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഉ​ത്ത​ർ​​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ലും ഒ​രാ​ളെ ശ​നി​യാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ വി​ജ​യ്​ കു​മാ​ർ പാ​ണ്ഡെ പ​റ​ഞ്ഞു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല. വി​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ൻ​​റ​​ർ​​നെ​​റ്റ് കേ​​ന്ദ്രീ​​ക​​രി​​ച്ച് സൈ​​ബ​​ർ ഡോം ​​ക​​ർ​​ശ​​ന നി​​രീ​​ക്ഷ​​ണ​​മാ​​ണ് ന​​ട​​ത്തു​​ന്ന​​ത്.

Tags:    
News Summary - 90 arrested for social media posts -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.