കിളിമഞ്ചാരോ കീഴടക്കി ഒമ്പതുകാരി; റിത്വികക്ക്​ മുന്നിൽ തലകുനിച്ചത്​ ആഫ്രിക്കയി​ലെ ഏറ്റവും ഉയരമുള്ള കൊടുമുടി

ആഫ്രിക്കയി​ലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കി ഇന്ത്യക്കാരിയായ പെൺകുട്ടി. ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ ഒമ്പതുകാരി റിത്വികശ്രീയാണ്​​ ടാൻസാനിയയിൽ സ്​ഥിതിചെയ്യുന്ന കിളിമഞ്ചാരോ പർവതം കീഴടക്കിയത്​. കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ വ്യക്​തിയും ഏഷ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്​തിയുമാണ്​ റിത്വിക.


ഗൈഡായ അച്ഛനോടൊപ്പമാണ്​ റിത്വിക പർവ്വതാരോഹണം നടത്തിയത്​. അനന്തപുരിലെ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ഗാന്ധം ചന്ദ്രഡു ട്വിറ്റൽ റിത്വികശ്രീയെ അഭിനന്ദിച്ചു. 'കിളിമഞ്ചാരോയെ കീഴടക്കിയ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞതും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞതുമായ പെൺകുട്ടിയായി മാറിയതിന് അനന്തപൂരിലെ റിത്വികശ്രീയെ അഭിനന്ദിക്കുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും നിങ്ങൾ അവസരങ്ങൾ തേടിപ്പിടിച്ചിട്ടുണ്ട്​. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത്​ തുടരുക' -ഗാന്ധം ചന്ദ്രഡു ട്വിറ്ററിൽ കുറിച്ചു.

ക്രിക്കറ്റ് പരിശീലകനും സ്‌പോർട്‌സ് കോർഡിനേറ്ററുമാണ് റിത്വികയുടെ പിതാവ്. തെലങ്കാനയിലെ ഭോംഗിറിലെ റോക്ക് ക്ലൈംബിങ്​ സ്കൂളിൽ പരിശീലനം നേടിയ റിത്വിക ലഡാക്കിൽ ലെവൽ ടു പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.