ബംഗളൂരു: സ്കൂളിലേക്ക് പോകാനും മറ്റും സുരക്ഷിതമായ യാത്രാ സൗകര്യമില്ലെന്ന് എം.എൽ.എക്ക് പരാതി നൽകിയ 12കാരി അതേ വഴിയിൽ കാറിടിച്ച് മരിച്ചു. ബെളഗാവിയിലെ ശിവന്നൂർ ഗ്രാമത്തിലാണ് സംഭവം.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ അക്കവ്വ ഹുളികെട്ടി ആണ് സ്കൂളിലേക്കുള്ള യാത്രക്കിടെ മരിച്ചത്. ഗ്രാമത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലെന്നും താൻ അടക്കമുള്ളവർ സ്കൂളിലേക്ക് പോകാൻ ബുദ്ധിമുട്ടുകയാണെന്നും വിദ്യാർഥിനി രണ്ടാഴ്ചക്ക് മുമ്പ് കിട്ടൂർ എം.എൽ.എ ദൊണ്ഡഗൗഡർ മഹന്തേഷിന് പരാതി നൽകിയിരുന്നു.
തകർന്ന റോഡുകളിലൂടെയുള്ള യാത്ര സുരക്ഷിതമല്ലായിരുന്നു. എന്നാൽ, അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല.റോഡിലൂടെയുള്ള ദുരിതയാത്രക്ക് മാറ്റവുമുണ്ടായില്ല. പതിവു പോലെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം കാർ ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ നാട്ടുകാർ റോഡ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.