‘​െഎ ഫോർ ഇന്ത്യ’; കോവിഡ്​ മുറിവുണക്കാൻ 85 താരങ്ങൾ അണിനിരക്കുന്ന ഒാൺ​ൈലൻ പരിപാടി

ന്യൂഡൽഹി: ലോക്​ഡൗണിൽ കുടുങ്ങിയവർക്ക്​ ആനന്ദിക്കാനും കോവിഡ്​ കാലത്ത്​ ദുരിതത്തിലായവരെ സഹായിക്കാനുമായി താരങ്ങൾ അണി നിരക്കുന്ന ഒാൺ​ൈലൻ പരിപാടി ഒരുങ്ങുന്നു. 85 താരങ്ങൾ പ​ങ്കെടുക്കുന്ന പരിപാടി സംവിധായകരായ കരൺ ജോഹറും സൊയ അക്​തറും ചേർന്നാണ് സംഘടിപ്പിക്കുന്നത്​​. 

ഞായറാഴ്​ച വൈകീട്ട്​ 7.30ന്​ ഫെയ്​സ്​ബുക്കിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള താരങ്ങൾ അണിനിരക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഒാൺലൈൻ സംഗീതപരിപാടി എന്നാണ്​ സംവിധായകർ ഇതിനെ വിശേഷിപ്പിക്കുന്നത്​. ‘​െഎ ഫോർ ഇന്ത്യ’ എന്നാണ്​ പരിപാടിയുടെ പേര്​.

കോവിഡിനെതിരായ യുദ്ധത്തിൽ മുന്നണിയിലുള്ളവർക്ക്​ ആദരം അർപ്പിക്കാനും ദുരിതത്തിലായവർക്ക്​ സഹായം ​നൽകാൻ ഫണ്ട്​ കണ്ടെത്താനുമാണ്​ പരിപാടി ആസൂത്രണം ചെയ്​തതെന്ന്​ കരൺ ജോഹർ പറയുന്നു. 

ഷാരൂഖ്​ ഖാൻ, കരീനാ കപൂർ, ആലിയ ഭട്ട്​, എ.ആർ റഹ്​മാൻ, അനുഷ്​ക ശർമ, ഹൃതിക്​ റോഷൻ, ഫർഹാൻ അക്​തർ, ജാ​േവദ്​ അക്​തർ, മാധുരി ദീക്ഷിത്​, വിക്കി കൗശാൽ തുടങ്ങി വലിയ താര നിരയെ തന്നെ പ​ങ്കെടുക്കുമെന്നാണ്​ സംവിധായകർ പറയുന്നത്​. ലോകപ്രശസ്​തരായ ജോ ​െജാനാസ്​, കെവിൻ ​ജൊനാസ്​, നിക്​ ജൊനാസ്​, ബ്രയാൻ ആഡംസ്​ തുടങ്ങിയ സംഗീതജ്ഞരും ആവേശം പകരും.

പരിപാടിയുടെ ഭാഗമായി ജനങ്ങളോട്​ സംഭാവന ചെയ്യാനും കരൺ അഭ്യർഥിക്കുന്നു. മുഴുവൻ വരുമാനവും സംഭാവനയും കോവിഡ്​ റിലീഫ്​ പ്രവർത്തനത്തിനാണ്​ നൽകുകയെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - 85 artists to come together for 'India's biggest online concert'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.