ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന രോഗ വർധനയാണിത്. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്നുവെന്നതിന്‍റെ സൂചനകളാണ് പുറത്ത് വരുന്നത്.
469 പേർ കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,63,396 ആയി ഉയർന്നു. നിലവിൽ 6,14,696 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,15,25,039 പേർക്ക് രോഗമുക്തിയുണ്ടായി.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, പഞ്ചാബ്, കേരള, തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളിൽ ഭൂരിപക്ഷവും. 84.61 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. സ്കൂളുകൾ അടച്ചും പൊതുസ്ഥലങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിച്ചുമെല്ലാമാണ് സംസ്ഥാനങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ജില്ലകളിലെ ലോക്ഡൗണിന്റെ കാര്യത്തിൽ മഹാരാഷ്ട്ര ഇന്ന് തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.