Posted On
date_range Updated On
date_range പുകവലിച്ചതിന് അമ്മ പിടികൂടിയപ്പോൾ എട്ടുവയസുകാരന്റെ പീഡന ആരോപണം; 18കാരനെ കോടതി വെറുതെവിട്ടു
മുംബൈ: 18കാരൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന എട്ടുവയസ്സുകാരന്‍റെ മൊഴി വ്യാജമാണെന്ന് മുംബൈ പ്രത്യേക കോടതി. കുട്ടി പറഞ്ഞതിൽ സംശയമുണ്ടെന്നും പ്രോസിക്യൂഷന് തെളിവുകൾ നൽകാനായില്ല എന്നും കോടതി പറഞ്ഞു. ഇയാൾക്കെതിരെ പോക്സൊ നിയമപ്രകാരം കേസെടുത്തിരുന്നെങ്കിലും വിട്ടയച്ചു.
2017 നവംബറിലാണ് കേസ് കോടതിയിലെത്തിയത്. ഇരയടക്കം ആറുപേരിൽ നിന്നും തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ നിരത്തിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതും മെടിക്കൽ തെളിവുകൾ ഇല്ലാതെപോയതും കോടതി ചോദ്യം ചെയ്തു.
പുക വലിക്കുന്നത് അമ്മ പിടിച്ചപ്പോഴാണ് കുട്ടി ദുരനുഭവം പറഞ്ഞത്. രണ്ടുതവണ ലൈംഗിക അതിക്രമം നേരിട്ടുവെന്ന് കുട്ടി ഡോക്റ്ററിനോട് പറഞ്ഞുവെങ്കിലും അമ്മയോട് ഇങ്ങനെയായിരുന്നില്ല പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.