മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച് ഒമ്പതു മരണം; 20 പേർക്ക് പരിക്ക്

ചെന്നൈ: മധുരയിൽ നിർത്തിയിട്ട  ട്രെയിന്‍ കോച്ചിന്‌ തീപിടിച്ച്‌  ഒമ്പതുപേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.63 പേരാണ് കോച്ചിലുണ്ടായിരുന്നത്.

ശബ്ദമാൻ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ യു.പി സ്വദേശികളാണ്. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് തീപിടത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

തീപിടിത്തത്തിൽ കോച്ച് പൂർണമായും കത്തി നശിച്ചു. തീ അണച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.അപകടത്തെ തുടര്‍ന്ന് മധുര-ബോഡി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

Tags:    
News Summary - 8 persons killed, 20 injured in train fire mishap in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.