മോദിയെ നീക്കൂ; ഇന്ത്യയെ രക്ഷിക്കൂ; അഹ്മദാബാദിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: അഹ്മദാബാദിന്റെ വിവിധ ഭാഗങ്ങളിൽ 'മോദിയെ നീക്കൂ; ഇന്ത്യയെ രക്ഷിക്കൂ' എന്ന പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യവ്യാപകമായി പോസ്റ്റർ കാമ്പയിനുമായി ആം ആദ്മി പാർട്ടി രംഗത്തുവന്ന സാഹചര്യത്തിലാണ് അറസ്റ്റ് എന്നതും ശ്രദ്ധേയം. ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ എന്നെഴുതിയ 11 ഭാഷകളിൽ പ്രിന്റ് ചെയ്ത പോസ്റ്റർ പതിച്ചാണ് എ.എ.പിയുടെ പ്രചാരണം.

ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞാഴ്ച മോദിയെ ലക്ഷ്യമിട്ട് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ രണ്ടുപേർ സ്വന്തമായി അച്ചടി പ്രസ് നടത്തുന്നവരാണെന്നും പൊലീസ് കണ്ടെത്തി. പൊതുമുതൽ നശിപ്പിച്ചതിനും നിയമപ്രകാരം പോസ്റ്ററുകളിൽ അച്ചടിച്ച പ്രിന്റിംഗ് പ്രസിന്റെ പേര് ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു.

Tags:    
News Summary - 8 Arrested over posters against PM In Gujarat's Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.