16കാരിയെ വിവാഹം കഴിച്ച 77കാരൻ ഒമാൻ ശൈഖ് അറസ്റ്റിൽ

ന്യൂഡൽഹി: അഞ്ച് ലക്ഷം രൂപ നൽകി 16കാരിയെ വിവാഹം കഴിച്ച 77കാരനായ ഒമാൻ ശൈഖ് ഹൈദരാബാദിൽ അറസ്റ്റിലായി. വിവാഹത്തിന് കാർമികത്വം വഹിച്ച ഖാദിയും അറസ്റ്റിലായിട്ടുണ്ട്.

പിതാവിന്‍റെ സഹോദരിക്ക് ഒമാൻ ശൈഖ് അഞ്ച് ലക്ഷം രൂപ നൽകിയതായും തന്‍റെ സമ്മതമില്ലാതെ മസ്ക്കറ്റിലേക്ക് കൊണ്ടുപോയതായും  16കാരി തന്നെ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

പെൺകുട്ടിയുടെ മാതാവാണ് ഇതുസംബന്ധിച്ച് പൊലീസിൽ നേരത്തേ പരാതി നൽകിയത്. എട്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടി വിവാഹ വേഷത്തിൽ നരച്ചയാളോടൊപ്പം നിൽക്കുന്ന ഫോട്ടോയും മാതാവ് പരാതിക്കൊപ്പം ഹാജരാക്കിയിരുന്നു. ഒമാൻ ശൈഖ് വെളുത്ത വസ്ത്രം ധരിച്ചും പെൺകുട്ടി കറുത്ത വസ്ത്രം ധരിച്ചും നിൽക്കുന്ന മറ്റൊരു ഫോട്ടോയും മാതാവ് ഹാജരാക്കിയിരുന്നു. ഒരു ഹോട്ടലിൽ വെച്ചാണ് ഖാദി വിവാഹം നടത്തിക്കൊടുത്തതെന്നും പരാതിയിലുണ്ട്.

വിവാഹശേഷം ഒമാൻ സ്വദേശി മസ്ക്കത്തിലേക്ക് തിരിച്ചുപോയതായും പിന്നീട് തന്‍റെ ബാലികാവധുവിന് വിസ അയച്ചതായും പറയുന്നു.

Tags:    
News Summary - 77-year-old Omani Sheikh Paid Rs 5 Lakh for 16-year-old Girl in Hyderabad-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.