കർണാടകയിൽ വീണ്ടും കോവിഡ്​ മരണം; മക്കയിൽ നിന്നെത്തിയ വയോധിക മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു കോവിഡ്​ മരണം കൂടി. ചിക്കബെല്ലാപുർ ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരിയാണ്​ മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 13 ആയി.

മക്കയില്‍ നിന്ന് വന്ന ശേഷം ബംഗളൂരുവിലെ ചികിത്സയിലായിരുന്ന ു ഇവർ. കോവിഡ്​ ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ിവർക്ക്​ പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇടുപ്പെല്ലിലെ പൊട്ടലിനും ഇവർ ചികിത്സ തേടിയിരുന്നു. ഇവരുടെ മരണശേഷമാണ്​ കോവിഡ്​ പരിശോധന ഫലം പുറത്തുവന്നത്​. ഇതിൽ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു​െവന്ന്​ കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് ബാധിതകരുടെ പട്ടികയില്‍ ഇവരുടെ പേര് ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ്​ സമ്പർക്കവിലക്കിൽ കഴിഞ്ഞിരുന്ന ഇവരെ ബൗറിങ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.എന്നാൽ ബുധനാഴ്​ച പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് ഇവരുടെ രക്തം പരിശോധനക്കയച്ചത്​. ഇവരുടെ വീടുകളിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടൈന്നും ചിലര്‍ ആശുപത്രിയിലും ചിലര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കർണാടകയിലാണ്​ ഇന്ത്യയിലെ ആദ്യ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തത്​. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ കൽബുറഗി സ്വദേശിയായ 76 കാരനായിരുന്നു നേരത്തെ മരിച്ചത്​.

LATEST VIDEO

Full View
Tags:    
News Summary - 75-year-old woman who tested positive for COVID-19 dies in Karnataka - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.