വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള 7143.29 കോടി വിനിയോഗിച്ചില്ല

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 2021-22 അധ്യയന വർഷം അനുവദിച്ച തുകയിൽ 7143.29 കോടി വിനിയോഗിച്ചില്ലെന്ന് സർക്കാർ. അഞ്ചു വർഷമായി വിവിധ കേന്ദ്ര സർവകലാശാലകൾക്കും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിച്ച തുകയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എം.പി അബ്ദുൽ വഹാബ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്​ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ എഴുതിനൽകിയ മറുപടിയിലാണ്​ ഈ കണക്ക്​.

കേന്ദ്ര സർവകലാശാലകളും കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ അധ്യയന വർഷം മാത്രം അനുവദിച്ച തുകയായ 22,726 കോടിയിൽനിന്ന് 7143.29 കോടി രൂപ വിനിയോഗിക്കാതെ പോയി എന്ന് സർക്കാർ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ധനസഹായമുള്ള ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായ അഞ്ചു വർഷമായി ശരാശരി 1700 കോടി രൂപ ചെലവഴിക്കുന്നില്ല.



Tags:    
News Summary - 7143.29 crore has not been allocated for educational institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.