തൊഴിലില്ലായ്മക്ക് കാരണം ബ്രിട്ടീഷുകാരെന്ന് മോഹൻ ഭാഗവത്; 'ബ്രിട്ടീഷുകാർ വരുന്നതിന് മുമ്പ് തൊഴിലില്ലായ്മ ഉണ്ടായിരുന്നില്ല'

ന്യൂഡൽഹി: ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടായിരുന്നില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ആ കാലത്ത് രാജ്യത്തെ 70 ശതമാനം ആളുകളും വിദ്യാഭ്യാസമുള്ളവരായിരുന്നെന്നും ഭാഗവത് പറഞ്ഞു.

'ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് രാജ്യത്തെ 70 ശതമാനം ആളുകളും വിദ്യാസമ്പന്നരായിരുന്നു. ഇവിടെ തൊഴിലില്ലായ്മ ഉണ്ടായിരുന്നില്ല. അക്കാലത്ത് ഇംഗ്ലണ്ടിൽ വെറും 17 ശതമാനം ആളുകൾ മാത്രമായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യൻ വിദ്യാഭ്യാസ രീതി അവരുടെ നാട്ടിൽ പകർത്തുകയും, അവരുടെ രീതി ഇന്ത്യയിൽ നടപ്പാക്കുകയും ചെയ്തു. അങ്ങനെയാണ് അവർ 70 ശതമാനം വിദ്യാസമ്പന്നരും നമ്മൾ 17 ശതമാനം വിദ്യാസമ്പന്നരുമായി മാറിയത്' -ഭാഗവത് പറഞ്ഞു.


നമ്മുടെ വിദ്യാഭ്യാസ രീതി ജോലി നേടാൻ മാത്രമായിരുന്നില്ല, അറിവ് നേടാൻ കൂടിയായിരുന്നു. വിദ്യാഭ്യാസം ചെലവുകുറഞ്ഞതും എല്ലാവർക്കും ലഭ്യമായതുമായിരുന്നു. വിദ്യാഭ്യാസത്തിനുള്ള എല്ലാ ചെലവും സമൂഹമായിരുന്നു വഹിച്ചത്. ഈ വിദ്യാഭ്യാസ സംവിധാനത്തിലൂടെ പുറത്തുവന്ന പണ്ഡിതരും കലാകാരന്മാരും ശിൽപികളും ലോകമെങ്ങും ആദരിക്കപ്പെട്ടുവെന്നും ഭാഗവത് പറഞ്ഞു. 

Tags:    
News Summary - 70 pc of India's population was educated before British rule, says Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.