Posted On
date_range Updated On
date_range ഏഴു വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
ലഖ്നൗ: ഏഴുവയസ്സുകാരിയെ തെരുനായക്കൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ ലഖ്നൗലിൽ ഞായറാഴ്ച വൈകീട്ടാണ് സംഭം. കർഷകനായി ദിലീപ് കഷ്യാപിന്‍റെ മകൾ അൻഷിക വിശ്വകർമ എന്ന് പെൺകുട്ടിയാണ് അതിദാരുണാമായി മരിച്ചത്. തരോണ ഗ്രാമത്തിലെ വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ പെൺകുട്ടി ഒറ്റയ്ക്ക് വിസർജനത്തിനായി കുറ്റിക്കാട്ടിലേക്ക് പോയതായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കി. യു.പിയിലെ മുറാദാബാദിൽ ഇക്കഴിഞ്ഞ ജനുവരിയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.