തിരുപ്പതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർ മരിച്ചു. 44 പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി ബകരപേട്ടിലെ ചുരം റോഡിലാണ് അപകടം.
അമിത വേഗത്തിലെത്തിയ ബസ് ചുരം റോഡിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മരിച്ചവരെല്ലാം ബന്ധുക്കളാണ്. ആനന്ദപുരം ജില്ലയിലെ ധർമവരത്തുനിന്ന് തിരുപ്പതിയിൽ ഞായറാഴ്ച നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. മരിച്ചവരിൽ പ്രാദേശിക പത്രപ്രവർത്തകനുമുണ്ട്. പരിക്കേറ്റവരെ പൊലീസ് വടം ഉപയോഗിച്ചാണ് മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇവരെ തിരുപ്പതിയിലെ ആർ.യു.ഐ.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്ര സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.