ലോക്സഭ തെരഞ്ഞെടുപ്പ്: അന്തിമ കണക്ക് പുറത്ത്; മൂന്നാംഘട്ട പോളിങ് 65.68 ശതമാനം

ന്യൂഡൽഹി: മെയ് ഏഴിന് 93 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. അന്തിമ കണക്കിൽ 65.68 ശതമാനമാണ് പോളിങ്.

66.89 ശതമാനം പുരുഷന്മാരും 64.4 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. നാല് ദിവസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷൻ കണക്ക് പുറത്തുവിട്ടത്.

​ട്രാൻസ്ജൻഡർ വോട്ടുകൾ 25.2 ശതമാനം ​രേഖപ്പെടുത്തി. 17.24 കോടി വോട്ടർമാരാണ് മുന്നാം ഘട്ടത്തിൽ ജനവിധിയുടെ ഭാഗമായത്. 85.45 ശതമാനം പോളിങ് നടന്ന അസമാണ് ​മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ മുന്നിൽ. 56.01 ശതമാനം പോളിങ് നടന്ന ഉത്തർപ്ര​ദേശിലാണ് ഏറ്റവും കുറവ്. 2019ൽ 68.4 ശതമാനമായിരുന്നു പോളിങ്. 

Tags:    
News Summary - 65.68 pc polling in phase 3 of Lok Sabha elections, says election commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.