Posted On
date_range Updated On
date_range ആറു വയസുകാരനെ ആൾദൈവങ്ങൾ ലൈംഗികമായി പീഡിപ്പിച്ചു
ന്യൂഡൽഹി: യോഗആശ്രമത്തിലെ മൂന്ന് ആൾദൈവങ്ങൾ ആറു വയസുകാരനെ ൈലംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളായ അമർജീത് പാണ്ഡെയെന്നയാളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ ചന്ദൻ പാണ്ഡെ, മംഗൽ പാണ്ഡെ എന്നിവർ ഒളിവിലാണ്.
മധ്യഡൽഹിയിലെ രാജ് ഘട്ടിന് സമീപത്തെ ആശ്രമത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ആൾദൈവങ്ങൾ താമസിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അനാഥനായ ബാലനെ ആശ്രമം ദത്തെടുത്തതായിരുന്നു. മുഖ്യഗുരുവിൻെറ ശിഷ്യനാണ് പീഡന വിവരം പൊലീസിൽ അറിയിച്ചത്. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടി പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.