എക്സ്പ്രസ് വേയിൽ വൺവേ തെറ്റിച്ച് ബസ് ഓടിയത് ഒമ്പത് കിലോമീറ്റർ; കാറുമായി കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം -വിഡിയോ

ലഖ്നോ: യു.പി ഗാസിയാബാദിൽ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ വൺ വേ തെറ്റിച്ച് ഓടിയ ബസ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തിനിടയാക്കിയ ബസിന്‍റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു കാറിലുണ്ടായിരുന്നത്. ബസിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇന്ധനം നിറച്ച ശേഷമാണ് ബസ് തെറ്റായ പാതയിലൂടെ കിലോമീറ്ററുകൾ ഓടിയത്. അതിവേഗ പാതയിൽ വലത്തേ ലെയ്നിലൂടെയാണ് ബസ് ദിശ തെറ്റിച്ച് വന്നത്.

വേഗതയിൽ വന്ന കാറും ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാടെ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - 6 dead as bus collides with car on Delhi-Meerut Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.