രാജ്യത്ത് 54,069 പേര്‍ക്ക് കോവിഡ്; 68,885 പേര്‍ക്ക് രോഗമുക്തി, 1321 മരണം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68,885 പേര്‍ രോഗമുക്തി നേടി. 1321 പേരാണ് മരിച്ചത്. നിലവില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു. തുടര്‍ച്ചയായ 42ാമത് ദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗികളേക്കാള്‍ വര്‍ധിക്കുന്നത്.

കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 3,91,981 ആയി. 3,00,82,778 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്.

64.89 ലക്ഷം പേര്‍ക്കാണ് ഇന്നലെ വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്താകെ 30.16 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 96.61 ശതമാനമാണ് രോഗമുക്തി നിരക്ക്. 2.91 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Tags:    
News Summary - 54,069 fresh cases and 1,321 deaths reported in last 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.