ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 3,577: 505 പുതിയ കേസുകൾ; 83 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്​19 വൈറസ്​ ബാധിതരുടെ എണ്ണം 3,577 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 കോവിഡ്​ പോസ ിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 83 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യകുടുംബക് ഷേമ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 275 പേർ രോഗമുക്തി നേടി.ശനിയാഴ്ച മുതല്‍ 11 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രാലയ ജോയിൻറ്​ സെക്രട്ടറി ലവ് അഗര്‍വാള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തൊട്ടാകെയുള്ള 274 ജില്ലകളില്‍ കുറഞ്ഞത് ഒരു കോവിഡ്​ പോസിറ്റീവ് കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്​.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോട്ട്​ ചെയ്​ത മഹാരാഷ്​ട്രയിൽ രേരാഗബാധിതരുടെ എണ്ണം 690 ആയി ഉയർന്നു.

ഡൽഹിയിൽ ഇന്ന്​ 58 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 19 പേർ തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവരാണ്​. ഇതോടെ ഡൽഹിയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 503 ആയി. ഇതിൽ 320 പേർ തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവരാണ്​.

Tags:    
News Summary - 505 Coronavirus Cases In India In 24 hours, 3,577 Cases So Far - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.