ഡിസംബറോടെ ഇന്ത്യയിലെ 50 ശതമാനം പേരെയും കോവിഡ് ബാധിക്കും

ബംഗളുരു: ഡിസംബറോടെ ഇന്ത്യയിെല 50 ശതമാനം പേർക്കും കോവിഡ്  ബാധിക്കുമെന്ന് നിംഹാൻസിലെ ന്യൂറോ വൈറോളജി തലവൻ ഡോ. രവി. കോവിഡ് 19നെ നേരിടാനുള്ള കർണാടക ഹെൽത്ത് ടാസ്ക് ഫോഴ്സ് നോഡൽ ഓഫിസറാണ് ഡോ. രവി. 

രാജ്യത്ത് ഇതുവരെ രോഗം അതിന്‍റെ മുർധന്യ അവസ്ഥയിലെത്തിയിട്ടില്ല. മെയ 31ന് അവസാനിക്കുന്ന നാലാം ലോക് ഡൗണിനുശേഷമായിരിക്കും കേസുകൾ വർധിക്കുക. ജൂൺ മുതലാണ് രോഗബാധ കൂടുതലാകുക. അതിനുശേഷം സമൂഹവ്യാപനവും പ്രതീക്ഷിക്കാം. 

ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ 50 ശതമാനം പേർക്കും രോഗം പിടിപെടാം. എന്നാൽ ഇതിൽ തന്നെ 90 ശതമാനം പേർക്കും തങ്ങൾക്ക് രോഗം ബാധിച്ചതിനെക്കുറിച്ച് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. 
അഞ്ച് മുതൽ 10 ശതമനം പേർക്ക് മാത്രമാണ് ചികിത്സ ആവശ്യമായി വരിക. ഇതിൽ അഞ്ച് ശതമാനം പേർക്ക് വെന്‍റിലേറ്റർ സഹായവും ആവശ്യമായി വന്നേക്കാമെന്നും ഡോ. രവി പറഞ്ഞു. 

നാലാം ലോക ഡൗൺ അവസാനിക്കുന്നതിനുമുൻപ് തന്നെ സംസ്ഥാനങ്ങൾ കൂടുതൽ കേസുകൾ നേരിടാനുള്ള മുന്നൊരുക്കം നടത്തണമെന്നും ഡോ. രവി ആവശ്യപ്പെട്ടു.

Tags:    
News Summary - 50 per cent of Indian population could be COVID-19 infected by December-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.