മധ്യപ്രദേശിൽ തെരുവ്നായ്ക്കളുടെ കടിയേറ്റ് അഞ്ചു വയസുകാരി മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ തെരുവ്നായ്ക്കളുടെ കടിയേറ്റ് അഞ്ചു വയസുകാരി മരിച്ചു. ഖാർഗോൺ ജില്ലയിലാണ് സംഭവമുണ്ടായത്. നായുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സോണിയയെന്ന പെൺകുട്ടി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴുത്തിനും മറ്റ് ശരീര ഭാഗങ്ങൾക്കും പരിക്കേറ്റ പെൺകുട്ടിയുടെ മരണകാരണം അമിതമായ രക്തസ്രാവമാണ്.

ബേഡിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബക്‍വാ ഗ്രാമത്തിലെ പെൺകുട്ടിക്കാണ് തെരുവ്നായയുടെ കടിയേറ്റത്. ആറോളം നായ്ക്കൾ ചേർന്ന് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. വീട്ടുസാധനങ്ങൾ വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് തെരുവ്നായ്ക്കൾ കൂട്ടത്തോടെ പെൺകുട്ടിയെ ആക്രമിച്ചത്.

കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ നായ്ക്കളെ ഓടിച്ച് പെൺകുട്ടിയെ രക്ഷിച്ചുവെങ്കിലും അപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം പ്രദേശത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് ബേഡിയയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - 5-year-old girl dies after being attacked by stray dogs in MP's Khargone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.