ന്യൂഡൽഹി: ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസുകാരനെ സ്കൂളിലെ ബാത്റൂമിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിെൻറ ഞെട്ടൽ മാറും മുമ്പ് തലസ്ഥാനത്തെ സ്കൂളിൽ വീണ്ടും കുട്ടികൾക്കെതിരെ കൊടും ക്രൂരത. അഞ്ചുവയസുകാരിയെ ക്ലാസ്മുറിയിൽ വച്ച് സ്കൂളിലെ പ്യൂൺ ക്രൂരമായി പീഡിപ്പിച്ചു.
വടക്കൻ ഡൽഹിയിൽ ശനിയാഴ്ചയാണ് സംഭവം. സ്കൂളിലെ പ്യൂൺ വികാസ്(40) ആണ് പ്രതി. മൂന്നു വർഷമായി സ്കൂളിലെ ജീവനക്കാരനാണ് വികാസ്. നേരത്തെ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാൾ. ശനിയാഴ്ച അധ്യാപകർക്ക് ഉച്ച ഭക്ഷണം നൽകിയ ശേഷം കോറിേഡാറിലൂടെ നടക്കവെ പെൺകുട്ടിയെ കണ്ട ഇയാൾ ആളില്ലാത്ത ക്ലാസ്റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും െപാലീസ് പറഞ്ഞു.
വീട്ടിലെത്തിയ െപൺകുട്ടി സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം വരുന്നുണ്ടെന്നും വേദനയുണ്ടെന്നും അമ്മയോട് പറഞ്ഞു. ചികിത്സക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് കുട്ടിക്ക് കൗൺസിലിങ്ങ് നൽകുകയും തൊപ്പി ധരിച്ചയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകുകയുമായിരുന്നു. മൊഴി പ്രകാരം അന്വേഷിച്ചെത്തിയ പൊലീസ് പ്യൂണിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.