ഡൽഹിയിലെ നിർബന്ധിത ക്വാറൻറീൻ ഉത്തരവ്​ പിൻവലിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് രോഗികൾ ഹോം ഐസൊലേഷനിൽ പോകുന്നതിന് മുമ്പായി അഞ്ച് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിൽ കഴിയണമെന്ന ലെഫ്. ഗവർണർ അനിൽ ബയ്​ജാലിൻെറ ഉത്തരവ്​ പിൻവലിച്ചു. സംസ്ഥാന സർക്കാറിൻെറ കടുത്ത എതിർപ്പി​നെ തുടർന്നാണ്​​ ലെഫ്​.ഗവർണറുടെ ഉത്തരവ്​ പിൻവലിച്ചത്​. നിർദേശത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ രംഗത്തെത്തിയിരുന്നു.

രാജ്യമെമ്പാടുമുള്ള രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ മതിയെന്ന് ഐ.സി.എം.ആർ നിർദേശമുള്ളപ്പോൾ ഡൽഹിയിൽ പ്രത്യേക ഉത്തരവെന്തിനാണെന്നായിരുന്നു കെജ്​രിവാളിൻെറ ചോദ്യം. ഡൽഹിയിൽ ഭൂരിപക്ഷം കോവിഡ് ബാധിതരും രോഗലക്ഷണം കാണിക്കാത്തവരാണ്. ഇവരെ ക്വാറന്‍റീൻ ചെയ്യാനുള്ള സൗകര്യം എങ്ങനെ ഒരുക്കുമെന്ന്​ ഡൽഹി ദുരന്ത നിവാരണ സമിതി യോഗത്തിനിടെ കെജ്​രിവാൾ ചോദിച്ചിരുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. 2035 പേരാണ് മരിച്ചത്. 23,569 പേർ രോഗമുക്തി നേടിയപ്പോൾ 27,512 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  

Tags:    
News Summary - 5-Day Mandatory Institutional Quarantine Order In Delhi Withdrawn-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.