എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ബംഗളൂരു: വിജയനഗര ജില്ലയിലെ മാരിയമ്മനഹള്ളിയില്‍ എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് രണ്ടുകുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

വ്യാഴാഴ്ച രാത്രിയാണ് ഇരുനില വീടിന്‍റെ മുകള്‍നിലയില്‍ തീപടര്‍ന്നത്. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ചന്ദ്രലേഖ (38), മക്കളായ ആര്‍ദ്വിക് (16), പ്രേരണ (എട്ട്) എന്നിവരാണ് മരിച്ചത്. മുറിയിലെ എ.സിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനെത്തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് നാലുപേരും മരിച്ചത്.

വീടിന്‍റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന പ്രശാന്തിന്‍റെ പിതാവും മാതാവും തീപടരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. സമീപവാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഏറെ നേരത്തേ പരിശ്രമത്തിനുശേഷമാണ് തീയണച്ചത്.

നാലുപേരെയും പുറത്തെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് വിജയനഗര എസ്.പി കെ. അരുണ്‍ പറഞ്ഞു.

Tags:    
News Summary - 4 Of Family Killed In AC Explosion In Vijayanagara District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.