ബാർമർ: രാജസ്ഥാനിൽ കാർ ട്രെയിലറിലിടിച്ച് തീപിടിച്ച് കാർ യാത്രക്കാരായ 4 സുഹൃത്തുക്കൾ വെന്തു മരിച്ചു. മെഗാ ഹൈവേക്കു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.മോഹൻ സിങ് (35), ശംഭു സിങ്(20), പൻചരം(22), പ്രകാശ് (28) എന്നിവരാണ് മരിച്ചത്. ജോലിക്കായി സിന്ദാരിയിലേക്ക് പോയി തിരിച്ചു വരികയായിരുന്നു കാറിലുണ്ടായിരുന്നവർ. വീട്ടിൽ നിന്ന് 30 കിലോ മീറ്റർ അകലെ വെച്ചാണ് വാഹനം കൂട്ടിയിടിക്കുന്നത്.
തീപിടുത്തത്തെ തുടർന്ന് ഹൈവേയിൽ ഗതാഗത തടസ്സം ഉണ്ടായി. മൃതദേഹങ്ങൾ പൂർണമായി കത്തി പോയെന്നും തിരിച്ചറിയുന്നതിന് ഡി.എൻ.എ പരിശോധന വേണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ സിന്ദാരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ചയാണ് ജയ്സാൽമീറിൽ ബസിന് തീപിടിച്ച് 20 ആളുകൾ വെന്തു മരിച്ചത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുറത്തിറക്കി 5 ദിവസം മാത്രം ആയ ബസാണ് കത്തിയത്. ബസിന് എമർജൻസി എക്സിറ്റ് ഡോർ ഉണ്ടായിരുന്നില്ലെന്നും ഒറ്റ വാതിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.