ന്യൂഡൽഹി: ഡൽഹിയിൽ റോഡിലെ ഡിവൈഡറിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി നാലുപേർ മരിച്ചു. സീമാപുരിയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കരീം, ചോട്ടെ ഖാൻസ്, ഷാ ആലം, രാഹുൽ എന്നിവരാണ് മരിച്ചെതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
'പുലർച്ചെ രണ്ടു മണിയോടെ സീമാപുരിയിൽ അമിതവേഗത്തിൽ വന്ന ട്രക്ക് ഡിവൈഡറിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്തും മറ്റ് രണ്ടു പേർ ചികിത്സക്കിടയിലുമാണ് മരിച്ചത്.' -പൊലീസ് പറഞ്ഞു.
അപകടമുണ്ടാക്കിയ ട്രക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഡ്രൈവർക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.