മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 781ആയ ി ഉയർന്നു. ഇന്ന് 33 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പിംപ്രി-ചിഞ്ച്വാഡിൽ 19, മുംബൈയിൽ 11, അഹമ്മദ്നഗർ, സതാ ര, വസായ് എന്നിവിടങ്ങളിൽ ഒന്നു വീതം എന്നിങ്ങനെയാണ് ഇന്ന് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിൽ ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. മുംബൈ വസായിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 65 കാരനായ കോവിഡ് രോഗിയാണ് മരിച്ചത്.
നിരവധി നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ വോക്ക്ഹാർഡ് ഹോസ്പിറ്റൽ കോവിഡ് വ്യാപനമേഖലയായി പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ കോട്ടയിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ന്യൂമോണിയ, പനി, ചുമ തുടങ്ങിയ അസുഖങ്ങളോടെ കോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 60കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കോട്ടയിൽ നിന്ന് ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഇയാൾ ഇടപഴകിയിരുന്നു. രാജസ്ഥാനിൽ ഇന്ന് എട്ടു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 274 കോവിഡ് ബാധിതരാണുള്ളത്.
മധ്യപ്രദേശിലെ ഭോപ്പാലിലും ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന 62കാരനാണ് ഇന്നലെ രാത്രി മരിച്ചത്.
ഗുജറാത്തിലെ വഡോദരയിൽ കോവിഡ് വൈറസ് ബാധിച്ച് 62 കാരൻ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഗുജറാത്തിൽ ഇന്ന് 16 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 144 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ത്യയിൽ കോവിഡ് 19 കേസുകളുടെ എണ്ണം 4,067 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 16 മരണങ്ങളും 514 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക കണക്കു പ്രകാരം 109 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.