വനിത ഹോസ്റ്റലിൽ കോഴിക്കറി കഴിച്ച 32 പേർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മംഗളൂരു: വിജയനഗര ഹോസ്പറ്റ് ടൗണിലെ പട്ടിക വർഗ വനിത മെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ബുധനാഴ്ച അത്താഴത്തിന് കോഴിക്കറി കഴിച്ച 32 വിദ്യാർഥിനികളെ ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മുതൽ വിവിധ സമയങ്ങളിൽ ചികിത്സ തേടിയ 100ലേറെ പേരിൽ ഇത്രയും പേരാണ് ഹോസ്പറ്റ് ഗവ. ആശുപത്രിയിൽ തുടരുന്നത്.

വയറുവേദന, ഛർദ്ദി, വയറിളക്കം, ബോധക്ഷയം തുടങ്ങി പലതരം അസ്വസ്ഥതകളാണ് ഇവർക്ക് അനുഭവപ്പെടുന്നത്. 148 കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ 131 പേരാണ് ബുധനാഴ്ച മാംസാഹാരം കഴിച്ചതെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞു.17 പേർ പച്ചക്കറിയും. കോഴിക്കറി കഴിച്ച എല്ലാവർക്കും അസ്വസ്ഥത ഉണ്ടായെങ്കിലും 32 പേർ ഒഴികെ ബാക്കിയുള്ളവർ വ്യാഴാഴ്ച വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. വിഷബാധയേറ്റവരുടെ രക്ത സാമ്പിളുകൾ, ആഹാര അവശിഷ്ടങ്ങൾ എന്നിവ പരിശോധനക്ക് അയച്ചു.

Tags:    
News Summary - 32 students hospitalised after eating dinner in hostel mess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.