എ.എൻ 32 വിമാന അപകടം: കാരണം കണ്ടെത്തും -വ്യോമസേന മേധാവി

ഹൈദരാബാദ്​: അരുണാചൽപ്രദേശിൽ 13 പേരുടെ മരണത്തിനിടയാക്കിയ എ.എൻ 32 വിമാനം തകരാനുണ്ടായ കാരണം കണ്ടെത്തുമെന്നും അത്ത രം അപകടങ്ങൾ ഇനിയും ആവർത്തിക്കില്ലെന്ന്​ ഉറപ്പാക്കുമെന്നും വ്യോമസേന മേധാവി എയർ ചീഫ്​ മാർഷൽ ബി.എസ്​. ധനോവ വ്യ ക്തമാക്കി. ഫ്ലൈറ്റ്​ ഡാറ്റ റെക്കോഡറും കോക്​പിറ്റ്​ വോയ്​സ്​ റെക്കോഡറും ലഭിച്ചിട്ടുള്ളതിനാൽ അപകടകാരണം കണ്ടെത്താനാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ അദ്ദേഹം പറഞ്ഞു. ഹൈദരാബാദിനടുത്ത ഡുണ്ടിഗലിൽ വ്യോ​മസേന അക്കാദമിയിലെ ക​ംബൈൻഡ്​ ഗ്രാ​ജ്വേഷൻ പരേഡിൽ സംബന്ധിക്കാനെത്തിയ ധനോവ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു.

അസമിലെ ജോർഹർട്ടിൽനിന്ന്​ അരുണാചലിലെ മെൻചുകയിലേക്ക്​ പറക്കവെ ജൂൺ മൂന്നിനാണ്​ മൂന്നു മലയാളികളടക്കം 13 പേർ കയറിയ വിമാനം കാണാതായത്​. എട്ട്​ ദിവസത്തിനുശേഷമാണ്​ വിമാനത്തി​​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തി എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്​.

12,000 അടി ഉയരത്തിലുള്ള കാട്ടുപ്രദേശത്തെ കിടങ്ങിലാണ്​ വിമാനം കിടക്കുന്നത്​. ഹെലികോപ്​ടറിൽ ഇറക്കിയ 15 അംഗങ്ങളടങ്ങിയ പ്രത്യേക ദൗത്യ സംഘം​ അപകട സ്ഥലത്ത്​ എത്തി തിരച്ചിൽ തുടങ്ങിയെങ്കിലും മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ല. കനത്തമഴയും ഇരുൾ മൂടിയ കാലാവസ്ഥയും രക്ഷാദൗത്യത്തിന്​ വിഘാതമാകുകയാണ്​.

Tags:    
News Summary - AN 32 IAF Aircraft accident; will find out the fact said IAF Chief -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.