നദികൾ കരകവിഞ്ഞൊഴുകി; മധ്യപ്രദേശിൽ 32 മരണം

ഭോപ്പാൽ: കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മധ്യപ്രദേശിൽ 32 പേർ മരിച്ചു. മധ്യപ്രദേശിൽ ആറ് ദിവസമായി മഴ തുടരുകയാണ്.

നർമദ, ചമ്പൽ, താപ്തി, പാർവതി, ക്ഷിപ്ര തുടങ്ങി സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമാം വിധം ഉയർന്ന നിലയിലാണ്. സംസ്ഥാനത്തെ 28 ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. എട്ട് ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുന്നുണ്ട്.

നർമദ നദിയിലെ ജലനിരപ്പ് താഴ്ത്തുന്നതിനായി സർദാർ സരോവർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി.

Tags:    
News Summary - 32 Dead In Madhya Pradesh As Rivers Swell After Heavy Rainfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.